വാഷിങ്ടൺ: നാടകീയ സംഭവങ്ങൾക്കൊടുവിൽ യു.എസ് പ്രതിനിധി സഭ സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കെവിൻ മക്കാത്തി തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം തന്നെ എതിർപ്പുയർത്തിയതിനാൽ സ്പീക്കർ തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു.
പ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 218 വോട്ട് നേടാൻ കഴിഞ്ഞ ദിവസങ്ങളിൽ കെവിൻ മക്കാത്തിക്ക് കഴിഞ്ഞിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ തീവ്ര നിലപാടുകാരാണ് കെവിൻ മക്കാത്തിക്ക് വെല്ലുവിളിയുയർത്തിയത്.
യു.എസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളാണ് ഈ 57കാരൻ. തെരഞ്ഞെടുപ്പിൽ 15 റൗണ്ടുകൾ പിന്നിട്ടാണ് കെവിൻ മക്കാർത്തി സ്പീക്കറായിരിക്കുന്നത്. 1923ന് ശേഷം ഇതാദ്യമായാണ് പ്രതിനിധി സഭയിലെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി ഇത്രയും കാലതാമസം ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.