ന്യൂയോർക്: റിച്ചാർഡ് ബ്രാൻസണു പിന്നാലെ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസ് നാളെ ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ വലിയ നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്.
ബെസോസിെൻറ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിെൻറ പേടകത്തിലാണ് 93കി.മി ഉയരത്തി ൽ ബഹിരാകാശം തൊടാൻ യാത്രതിരിക്കുക. ബെസോസിെൻറ സഹോദരൻ മാർക് ബെസോസ്, 82 കാരി വാലി ഫങ്ക്, 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘവും കൂട്ടിനുണ്ട്. യു.എസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തിൽ പെങ്കടുക്കുകയും ബഹിരാകാശത്ത് പോകാൻ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്.
യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന പ്രായം കൂടിയ വനിതയാകും ഇവർ. ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും. 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ ആംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.