ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും യു.എസ് നയതന്ത്രപ്രതിനിധികളെയും സൈന്യത്തെയും ലക്ഷ്യം വെച്ച് റോക്കറ്റാക്രമണ പരമ്പര. യു.എസ്, syriaഇറാഖ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഇറാഖിലെ യു.എസ് വ്യോമതാവളത്തിനു നേരെ 14 തവണ റോക്കറ്റാക്രമണം നടന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ യു.എസ് സർവീസ് അംഗങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല. ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളെന്നാണ് കരുതുന്നത്. ഐ.എസ് വിരുദ്ധ പോരാട്ടത്തിനായി 2500 യു.എസ് സൈനികരെയാണ് ഇറാഖിൽ വിന്യസിച്ചിരിക്കുന്നത്.
ഈ വർഷം സൈനികരെ ലക്ഷ്യമിട്ട് 50 ഓളം തവണ ആക്രമണം നടന്നിരുന്നു. അടുത്തിടെയാണ് കൂടുതൽ ആക്രമണങ്ങളും ഉണ്ടായത്. ചൊവ്വാഴ്ച ബാഗ്ദാനിലെ ഗ്രീൻ സോണിലുള്ള യു.എസ് എംബസിക്കു നേരെയുണ്ടായ രണ്ട് റോക്കറ്റാക്രമണങ്ങൾ റോക്കറ്റ് പ്രതിരോധ സിസ്റ്റം തടഞ്ഞിരുന്നു.
സിറിയയിലെ അൽ ഉമർ എണ്ണകേന്ദ്രം ലക്ഷ്യമിട്ടു നടന്ന ഡ്രോൺ ആക്രമണത്തിൽ ആളപായമില്ലെന്ന് യു.എസ് പിന്തുണക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫ്രണ്ട് അറിയിച്ചു. ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.