ജകാർത്ത: റോഹിങ്ക്യൻ ജനതയുടെ കടൽ ദുരിത ജീവിതം അവസാനിക്കുന്നില്ല. പീഡനങ്ങളിൽനിന്ന് രക്ഷ തേടി മരബോട്ടുകളിൽ സമുദ്രങ്ങളിൽ ആഴ്ചകളോളം കഴിച്ചുകൂട്ടിയ 185 അംഗ സംഘം ഇന്തോനേഷ്യയിലെത്തി. ഭക്ഷണവും വെള്ളവും ഇല്ലാതെ പ്രയാസപ്പെട്ട 83 പുരുഷന്മാരും 70 സ്ത്രീകളും 32 കുട്ടികളും അടങ്ങുന്ന സംഘം ഇന്തോനേഷ്യയിലെ ജോങ് പീ ഗ്രാമത്തിലാണ് എത്തിയത്.
കഴിഞ്ഞ ദിവസം മര ബോട്ടിൽ 57 പേർ അടങ്ങുന്ന സംഘം ഇന്തോനേഷ്യയിലെ ആചെയിൽ എത്തിയിരുന്നു. അതിനിടെ ഒരു മാസത്തെ കടൽ യാത്രക്കിടെ 26 റോഹിങ്ക്യക്കാർ മരിച്ചതായി ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസി യു.എൻ.എച്ച്.സി.ആർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.