സോൾ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ പ്രതിരോധിച്ച് ഉത്തര കൊറിയ. യുക്രെയ്ൻ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയാണെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി. റഷ്യൻ അധിനിവേശത്തിൽ ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
യുക്രെയ്ൻ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് യു.എസിന്റെ അപ്രമാദിത്വത്തിലും ഏകപക്ഷീയ നിലപാടുകളിലുമാണ് -ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. അധിനിവേശത്തിനെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോഴാണ് റഷ്യയെ പ്രതിരോധിച്ച് ഉത്തര കൊറിയ രംഗത്തുവന്നത്.
പശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെയും വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും ഉപരോധ നടപടികൾ കടുപ്പിക്കുകയാണ്. എന്നാൽ, സുരക്ഷക്കായി റഷ്യക്ക് ന്യായമായ നടപടികളെടുക്കാമെന്ന നിലപാടിലാണ് ഉത്തര കൊറിയ. യുക്രെയ്ൻ പ്രതിസന്ധി വഷളാക്കിയതിൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയുമാണ് ചൈനയും കുറ്റപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.