കിയവ്: യുക്രെയ്ൻ അതിർത്തിയിലും റഷ്യൻ നിയന്ത്രിത ക്രിമിയയിലും സൈനിക സാന്നിധ്യം റഷ്യ ശക്തമാക്കിയതോടെ മേഖലയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ആഭ്യന്തര കലാപ സാധ്യതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കു മേൽ വംശഹത്യാ ആക്രമണവുമുൾപെടെ സൈനിക വിന്യാസത്തിന് റഷ്യ ഉന്നയിക്കുന്ന കാരണങ്ങൾ പലതാണെങ്കിലും പതിവിൽ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെൻ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കാണെന്ന് ക്രൈംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറയുന്നു.
എന്നാൽ, യുക്രെയ്നിലെ സൈനിക ഇടപെടൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
അതേ സമയം, യുക്രെയ്നിൽ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ വികാരം ശക്തമായി വരുന്നത് റഷ്യയെ ആശങ്കപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.