ടോംഗയിലെ അഗ്നിപര്‍വത പൊട്ടിത്തെറി: റഷ്യയും ജപ്പാനും സുനാമി മുന്നറിയിപ്പ് നല്‍കി

മോസ്‌കോ: ദ്വീപ് രാഷ്ട്രമായ ടോംഗയിലുണ്ടായ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി റഷ്യയും ജപ്പാനും. റഷ്യയുടെ കുറില്‍ ദ്വീപുകളില്‍ തിരമാലകള്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാനിലെ അമാമി, തോകറ ദ്വീപുകളിലും ഇത്തരത്തില്‍ മീറ്ററുകളോളം ഉയരത്തില്‍ തിരമാല വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്കന്‍ ശാന്തസമുദ്രത്തിലെ ഹംഗാ ടോംഗ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് അഗ്‌നിപര്‍വതം. വെള്ളിയാഴ്ച മുതല്‍ക്കേ അഗ്‌നിപര്‍വതത്തില്‍ ആദ്യ സ്‌ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - russia and japan issue tsunami warning due to Tonga volcano eruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.