മോസ്കോ: യുദ്ധക്കുറ്റം നടത്തിയ റഷ്യൻ സൈനികർക്കും ജനറൽമാർക്കും പൊലീസ് മന്ത്രി കിത് മാൽത്തൂസിനുമെതിരെ ഉപരോധം ചുമത്തുമെന്ന് ബ്രിട്ടൻ അറിയിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
ജോൺസന്റെ സന്ദർശനം സമയബന്ധിതവും പ്രാധാന്യമേറിയതുമാണെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഐഹർ ഴോവ്സ്ക്വ പറഞ്ഞു. യു.കെ പ്രധാനമന്ത്രി വെറുംകൈയോടെ വന്നതല്ലെന്നും സാമ്പത്തിക-സൈനിക സഹായമടക്കം വാഗ്ദാനം ചെയ്തുവെന്നും ഐഹർ സൂചിപ്പിച്ചു.
റഷ്യൻ ആക്രമണം തടയുന്നതിന്റെ ഭാഗമായി നാറ്റോ രാജ്യങ്ങളുടെ അതിർത്തികളിൽ സ്ഥിരമായി സൈനികരെ വിന്യസിക്കുമെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോളൻബർഗ് അറിയിച്ചു. അതിനിടെ, മാനുഷിക ഇടനാഴികൾ വഴി 4500 പേരെ യുക്രെയ്ൻ ഒഴിപ്പിച്ചു. സൈനികരുടെ എണ്ണം വർധിപ്പിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്നിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 45ലക്ഷം കടന്നു. ഇതിൽ 26 ലക്ഷം ആളുകൾ പോളണ്ടിലേക്കും 6,86,000 പേർ റുമേനിയയിലേക്കുമാണ് പോയത്.
അതേസമയം, യുക്രെയ്നിലെ സൈനിക നീക്കം പരാജപ്പെടുമെന്ന ഘട്ടം വന്നതോടെ റഷ്യ പുതിയ യുദ്ധകമാൻഡറെ നിയമിച്ചതായി യു.എസ്. സൈനിക രംഗത്ത് ഏറെ പരിശീലനം സിദ്ധീച്ച ജന. അലക്സാണ്ടർ ഡിവോർണികോവിനെയാണ്(60) പുതിയ കമാൻഡറായി നിയമിച്ചത്. സിറിയ പോലുള്ള രാജ്യങ്ങളിൽ ആക്രമണം നടത്തിയതിന്റെ പരിചയം മുൻനിർത്തിയാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.