മോസ്കോ: നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഗൂഗ്ളിന് 10 കോടി ഡോളറിെൻറ പിഴ ശിക്ഷ വിധിച്ച് റഷ്യൻ കോടതി. മോസ്കോയിലെ തഗാൻസ്കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 7.2 ബില്യൺ റൂബ്ൾ (ഏതാണ്ട് 98.4 ദശലക്ഷം ഡോളർ) പിഴ ഒടുക്കാൻ കമ്പനിയോട് ഉത്തരവിട്ടത്. പ്രാദേശിക നിയമംമൂലം നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന് രണ്ടു കോടി ഡോളർ പിഴയും ഇതേ കോടതി ചുമത്തി.
മരുന്നുകളുടെ ദുരുപയോഗം, ആയുധം, സ്ഫോടക വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഈ വർഷം ആദ്യത്തിൽ കോടതി കമ്പനിയോട് നിർദേശിച്ചിരുന്നു. റഷ്യൻ പ്രതിപക്ഷ നേതാവും ആക്ടിവിസ്റ്റുമായ അലക്സി ക്രംലിനെ അനുകൂലിച്ച് ചിലർ നടത്തിയ പ്രതികരണങ്ങളും നീക്കം ചെയ്യുന്നതിൽ ഗൂഗ്ൾ വീഴ്ച വരുത്തിയതായും പ്രാദേശിക കോടതി ചൂണ്ടിക്കാട്ടി. വിഷയം പഠിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് ഗൂഗ്ളിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.