മോസ്കോ: സിനിമ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് യാത്രതിരിച്ച് റഷ്യൻ സംഘം. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ചലഞ്ച് എന്നി സിനിമക്കായി നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ് സംഘത്തിലുള്ളത്.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണ് സിനിമ പറയുന്നത്. റഷ്യൻ സോയുസ് സ്പേസ് ക്രാഫ്റ്റിലാണ് കസാഖ്സ്ഥാനിലെ റഷ്യൻ സ്പേസ് സെൻററിൽനിന്ന് സംഘം പുറപ്പെട്ടത്. ബഹിരാകാശ യാത്രികനായ ആൻറൺ ഷ്കപ്ലറേവും ഒപ്പമുണ്ട്. ബഹിരാകാശത്ത് സുരക്ഷിതമായി എത്തിയെന്നാണ് റിപ്പോർട്ട്.
12 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് ഇവർ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.