ബെർലിൻ: അതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി രാസായുധ പ്രയോഗത്തിെൻറ ഇരയാണെന്നും മിലിറ്ററി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിെൻറ ശരീരത്തിൽ നിന്ന് റഷ്യൻ രാസവസ്തുക്കൾ കണ്ടെത്തിയെന്നും ജർമനി. റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിനെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലാണ് ജർമനി നടത്തിയത്.
സോവിയറ്റ് യൂണിയൻ 1970 കളിൽ വികസിപ്പിച്ച രാസായുധമാണ് നവാൽനിയുടെ ശരീരത്തിൽ നിന്ന് ജർമനി കണ്ടെത്തിയത്. നാഡി സംവിധാനത്തെ വളരെ വേഗത്തിൽ തകർക്കുന്ന ഇത്തരം രാസായുധങ്ങൾ വിമതർക്കെതിരെ റഷ്യ പ്രയോഗിക്കുന്നതായി നേരത്തെ ആക്ഷേപമുണ്ട്. മുൻ റഷ്യൻ ചാരനെതിരെ 2018 ൽ ബ്രിട്ടനിൽ ഇത്തരം രാസായുധ പ്രയോഗം നടന്നിരുന്നു.
റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുട്ടിെൻറ പ്രധാന വിമർശകനാണ് 44 കാരനായ അലക്സി നവാൽനി. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും നവാൽനിയെ പുടിൻ അനുവദിക്കാറില്ല. പുടിെൻറ അനുയായികളിൽ നിന്ന് പരസ്യമായ ആക്രമണങ്ങൾക്കും നവാൽനി നേരത്തെ ഇരയായിട്ടുണ്ട്. രാസവസ്തു മുഖത്തേക്ക് എറിഞ്ഞതിലൂടെ നവാൽനിയുടെ ഒരു കണ്ണിെൻറ കാഴ്ച നേരത്തെ നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം റഷ്യയിലെ സൈബീരിയൻ മേഖലയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് നവാൽനി അവശനിലയിലായത്. വിമാനം ടോംസ്കിലേക്ക് തന്നെ തിരിച്ചു വിടുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അന്നുമുതൽ അതിഗുരുതരാവസ്ഥയിലാണ് നവാൽനി. മൂന്ന് ദിവസം ഇവിടെ ആശുപത്രിൽ കഴിഞ്ഞ അദ്ദേഹത്തെ അനുയായികളുടെ സമ്മർദത്തിനൊടുവിൽ ജർമനിയിലെ ബെർലിനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബെർലിനിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റഷ്യ ഉപയോഗിക്കുന്ന നാഡീ വിഷം നവാൽനിയുടെ ശരീരത്തിൽ കണ്ടെത്തിയത്.
ചോദ്യങ്ങൾക്ക് ഉത്തരം തരാനും അവ്യക്തത നീക്കാനും റഷ്യക്ക് ബാധ്യതയുണ്ടെന്ന് ജർമൻ ചാൻസ്ലർ ആഞ്ചലാ മെർക്കൽ പറഞ്ഞു.
പുടിെൻറ നിർദേശമനുസരിച്ച് ടോംസ്കിലെ വിമാനതാവളത്തിൽ ചായയിൽ കലർത്തി വിഷം നൽകുകയായിരുന്നുവെന്നാണ് നവാൽനിയുടെ അനുയായികൾ പറയുന്നത്. ശരീരത്തിൽ നിന്ന് രാസവസ്തുവിെൻറ അംശം കണ്ടെത്താതിരിക്കാൻ ആവശ്യമായ കാര്യങ്ങളാണ് ടോംസ്കിലെ ഡോക്ടർമാർ ചെയ്തതെന്നാണ് കരുതുന്നതെന്ന് നവാൽനിയുടെ പത്നി പറയുന്നു. പത്നിയുടെയും അനുയായികളുടെയും സമ്മർദത്തിനൊടവിലാണ് നവാൽനിയെ ജർമനിയിലേക്ക് മാറ്റാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.