കിയവ്: ദക്ഷിണ യുക്രെയ്നിൽ അണക്കെട്ട് തകർക്കാൻ പദ്ധതിയിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ നിർമിക്കപ്പെട്ട നോവ കകോവ്ക അണക്കെട്ടിൽ റഷ്യൻസേന സ്ഫോടക വസ്തുക്കൾ നിറച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിച്ചാൽ ഖേഴ്സൺ മേഖലയിൽ വിനാശകരമായ പ്രളയമുണ്ടാകുമെന്നും സെലൻസ്കി ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
മേഖലയിൽനിന്ന് റഷ്യയെ തുരത്താൻ യുക്രെയ്ൻ സൈന്യം പോരാടുകയാണ്. ഇത്തരം ഭീകരപ്രവർത്തനങ്ങൾ തടയാൻ ലോകം വേഗത്തിൽ ശക്തമായി ഇടപെട്ട് അവരെ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ യുക്രെയ്ൻ അണക്കെട്ട് തകർത്ത് തങ്ങളുടെ തലയിലിടാനാണ് പദ്ധതിയിടുന്നതെന്ന് റഷ്യയും ആരോപിച്ചു.
ഇരുപക്ഷവും തങ്ങളുടെ ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഹാജരാക്കിയില്ല. ഖേഴ്സൺ മേഖലയിൽ ശക്തമായ പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.