ക്രെംലിൻ വിമർശകൻ അലക്സി നവാൽനിയെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: റ‍ഷ്യൻ ഭരണാധികാരികൾ പ്രതിപക്ഷത്തിനെതിരായ നിയന്ത്രണം തുടരുന്നതിന്‍റെ ഭാഗമായി, ജയിലിൽ കഴിയുന്ന ഭരണകൂട വിമർശകൻ അലക്സി നവാൽനിയെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

നവാൽനിയും അദ്ദേഹത്തിന്റെ പ്രധാന സഹായി ല്യൂബോവ് സോബോൾ ഉൾപ്പെടെ മറ്റ് നിരവധി സഹായികളും ഫെഡറൽ സർവീസ് ഫോർ ഫിനാൻഷ്യൽ മോണിറ്ററിഹ് സമാഹരിച്ച നിരോധിത വ്യക്തികളുടെ പട്ടികയിലുണ്ട്.

നവാൽനിയുടെ ഒമ്പത് സഹായികളെ ഇന്ന് തീവ്രവാദിയായി പ്രഖ്യാപിച്ചതായി അദ്ദേഹത്തിന്‍റെ ആന്റി കറപ്ഷൻ ഫൗണ്ടേഷൻ വ്യക്തമാക്കി. സംഘടനയെ കഴിഞ്ഞ വർഷം തീവ്രവാദ ബന്ധങ്ങൾ ആരോപിച്ച് അടച്ചുപൂട്ടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പടെയുള്ള വിദേശ തീവ്രവാദ സംഘടനകളോടൊപ്പമാണ് നവാൽനിയെയും സഹപ്രവർത്തകരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുഖ്യ വിമർശകനായ നവാൽനിയെ ജയിലിലടച്ചതും, അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഘടനകളെ നിയമവിരുദ്ധമാക്കിയതും ഉൾപ്പെടെ നിരവധി അടിച്ചമർത്തലുകൾ കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായിരുന്നു. 

Tags:    
News Summary - Russia Puts Jailed Kremlin Critic Navalny On 'Terrorists, Extremists' List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.