മോസ്കോ: യുക്രെയ്ൻ ഡ്രോൺ ആക്രമണശ്രമം നാലു തവണ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഡ്രോണിന്റെ തകർന്ന ഭാഗങ്ങൾ പതിച്ച് അപ്പാർട്മെന്റ് കെട്ടിടത്തിന്റെ ജനലുകളും വാഹനങ്ങളും തകർന്നു. മോസ്കോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്താണ് സംഭവം.
ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സമീപ ആഴ്ചകളിൽ റഷ്യൻ മണ്ണിൽ പ്രതിദിനമെന്നോണം ഡ്രോൺ ആക്രമണം നടക്കുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ മോസ്കോ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസുകൾ ചൊവ്വാഴ്ച താൽക്കാലികമായി റദ്ദാക്കി.
യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബ്രയാൻസ്ക് മേഖലയിൽ രണ്ടു ഡ്രോണുകൾ തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.