ഇന്ത്യയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ തേടി റഷ്യ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ട് റഷ്യ. യുറോപ്പിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതോടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഇന്ത്യയുടെ സഹായം തേടിയത്. എൻ.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 22ന് ഇന്ത്യയിലേയും റഷ്യയിലേയും മെഡിക്കൽ കമ്പനികൾ ഇതുസംബന്ധിച്ച് ചർച്ച നടത്തുന്നുണ്ടെന്ന് ഇന്ത്യ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി പ്രതിനിധി രാജീവ് നാഥ് പറഞ്ഞു.റഷ്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും പ്രാദേശിക കറൻസി വഴിയാകും ഇടപാടുകൾ നടത്തുക.

മുമ്പ് ശീതയുദ്ധകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് സമാനമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇന്ത്യ റഷ്യയുടെ മികച്ചൊരു വ്യാപാര പങ്കാളിയല്ല. പുതി സാഹചര്യത്തിൽ റഷ്യയുമായുള്ള വ്യാപാരത്തിൽ വലിയ പുരോഗതിയുണ്ടാക്കാമെന്നാണ് ഇന്ത്യയുടെ കണക്കു കൂട്ടൽ. നേരത്തെ ഇന്ത്യക്ക് റഷ്യ കുറഞ്ഞവിലക്ക് എണ്ണ നൽകിയിരുന്നു.

Tags:    
News Summary - Russia Seeks Medical Equipment From India As War Disrupts Trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.