മോസ്കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത പുതിയ വാക്സിനായ 'സ്പുട്നിക് വി' ഉത്പാദനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിെൻറ ആദ്യത്തെ ബാച്ച് ഉദ്പാദിപ്പിച്ച് കഴിഞ്ഞെന്നും ഈ മാസം അവസാനത്തോടെ പുറത്തിറക്കാൻ സാധിക്കുമെന്നും റഷ്യ അറിയിച്ചെന്നാണ് വിവരം.
രണ്ട് മാസത്തോളം മനുഷ്യരിൽ പരീക്ഷിച്ച ശേഷം റെഗുലേറ്ററി അംഗീകാരം നൽകുന്ന കോവിഡ് -19 വാക്സിൻ കണ്ടെത്തിയ ആദ്യ രാജ്യമായി റഷ്യ മാറിയെന്ന് പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെൻറ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചതായും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, വാക്‌സിന്‍ അനുമതി നൽകാനുള്ള തീരുമാനത്തിനെതിരെ വൻ വിമർശനമാണുയർന്നത്. ഇത് 10 ശതമാനം മാത്രമേ വിജയിക്കുകയുള്ളൂവെന്നും സുരക്ഷക്ക് മുമ്പിൽ ദേശീയ അന്തസുയർത്താനുള്ള ശ്രമം ഭയപ്പെടുത്തുന്നതാണെന്നുമായിരുന്നു മോസ്കോയിലെ ശാസ്ത്രഞ്ജൻമാർ അഭിപ്രായപ്പെട്ടത്. എന്നാൽ, റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ സുരക്ഷിതമല്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.