യുക്രെയ്നിന്റെ കിഴക്കൻ മേഖല പിടിക്കാൻ റഷ്യ

കിയവ്: യുക്രെയ്ൻ അധിനിവേശം ഒരു വർഷത്തോടടുക്കുന്ന വേളയിൽ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന കിഴക്കൻ മേഖല പിടിച്ചടക്കാൻ റഷ്യ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്.

ഇതിന്റെ ഭാഗമായി പുതിയ ആക്രമണ പരമ്പര നടത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. മറ്റു ഭാഗങ്ങളിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കുന്നുണ്ട്. അടുത്ത ആഴ്ചകളിൽ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് മേഖല കേന്ദ്രമാക്കി കനത്ത പോരാട്ടമുണ്ടാകുമെന്ന സൂചനയാണ് യുദ്ധവിദഗ്ധർ നൽകുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ഏകപക്ഷീയമായി റഷ്യയോട് കൂട്ടിച്ചേർത്ത നാല് മേഖലകളിലൊന്നാണ് ഡോണെറ്റ്സ്ക്. എന്നാലിവിടെ അവർക്ക് പൂർണ നിയന്ത്രണമില്ല.

Tags:    
News Summary - Russia to capture the eastern region of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.