ഭക്ഷണവും വെള്ളവുമില്ല; മധ്യകാല ഗെറ്റോ പോലെ മരിയുപോൾ

യുക്രെയ്നിലെ പ്രമുഖ നഗരങ്ങളിൽ ഒന്നാണ് മരിയുപോൾ. റഷ്യൻ അധിനിവേശത്തിനിടയിൽ ഏറ്റവും മാരകമായി റഷ്യൻ സൈന്യം ആക്രമിച്ച നഗരങ്ങളിൽ ഒന്ന്. നൂറ് കണക്കിന് പേർക്കാണ് ഇവിടെ ജീവൻ പൊലിഞ്ഞത്. ഫെബ്രുവരി 24 മുതൽ ഇതുവ​രെ 788 മിസൈലുകളാണ് മരിയുപോളിനുമേൽ റഷ്യ വർഷിച്ചത്.

ഉക്രെയ്നിന്റെ തെക്ക്, കിഴക്ക് ഭാഗത്തുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് യുക്രെയ്നിലെ സായുധ സേനയിലെ അലക്സി ഗ്രോമോവ് പറയുന്നു. സാമൂഹിക പ്രാധാന്യമുള്ള നിർണായക ഇടങ്ങളിലേക്ക് റഷ്യ വെടിയുതിർക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഏകദേശം 50 ലക്ഷം ആളുകൾക്ക് യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ ജോലി നഷ്ടപ്പെട്ടതായി ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ പഠനം റിപ്പോർട്ട് ചെയ്യുന്നു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ ജിൽ ബൈഡൻ പുടിനോട് നിരർത്ഥകമായ ഈ യുദ്ധം എത്രയും വേഗം നിർത്തണം എന്ന്ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, യുക്രെയ്നിലെ തെക്കൻ പ്രദേശമായ കെർസൻ പ്രദേശം റഷ്യയിൽ ഉൾപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് ആവശ്യപ്പെടുമെന്ന് പ്രാദേശിക ഭരണകർത്താക്കൾ പറഞ്ഞു.

തങ്ങൾ പിടികൂടിയ റഷ്യൻ സൈനികരെ യുദ്ധക്കുറ്റം ചെയ്തതിന് വിചാരണ ചെയ്യുമെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. യുദ്ധം തീവ്ര മുഖം തുറന്നുകാട്ടി മരിയുപോൾ സിറ്റി ​മേയറും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ ജനങ്ങൾക്ക് കഴിക്കാൻ ആശ്യത്തിന് ഭക്ഷണവും കുടിവെള്ളവും പോലും ഇല്ലാത്ത അവസ്ഥയാണെന്ന് മേയർ പറഞ്ഞു. മധ്യകാല ഗെറ്റോപോലെയായി നഗരം മാറിയെന്നും അവർ പറഞ്ഞതായി 'അൽജസീറ' ചാനൽ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Russia-Ukraine live news: Mariupol a ‘medieval ghetto’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.