മോസ്കോ: റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടനയായ മൊമ്മോറിയൽ ഇന്റർനാഷനൽ അടച്ചുപൂട്ടാൻ സുപ്രീംകോടതി ഉത്തരവ്. സ്വതന്ത്ര ചിന്തകൾക്കു നേരെയുള്ള പ്രസിഡന്റ് വ്ലാദിമിർ പുടിെൻറ അടിച്ചമർത്തലിെൻറ ഭാഗമായാണിത്. രാജ്യത്തെ വിവാദപരമായ വിദേശ ഏജന്റ് നിയമപ്രകാരം മെമ്മോറിയൽ ഉടൻ പൂട്ടണമെന്നാണ് കോടതിയുത്തരവിട്ടത്. സർക്കാറിെൻറ വിമർശകരായ എൻ.ജി.ഒകളെയും മാധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നത്.
സോവിയറ്റ് യൂനിയനിലെ രാഷ്ട്രീയ അടിച്ചമർത്തലുകൾ രേഖപ്പെടുത്താൻ 1980കളുടെ അന്ത്യത്തിലാണ് മെമ്മോറിയൽ സ്ഥാപിച്ചത്. ഇതിെൻറ സഹസ്ഥാപനമാണ് മെമ്മോറിൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ. രാഷ്ട്രീയത്തടവുകാരുടെയും മറ്റും അവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. കോടതി ഉത്തരവിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. റഷ്യയിൽ പുടിന്റെ വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ജയിൽശിക്ഷയനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.