വാഷിങ്ടൺ: പാശ്ചാത്യലോകത്തെ നുണകളുടെ സാമ്രജ്യമെന്ന് വിളിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുമ്പോഴാണ് ലാവ്റോവിന്റെ പ്രതികരണം. യു.എസ് കേന്ദ്രീകൃതമായ ശക്തിയിൽ നിന്നും തുല്യതയിൽ വിശ്വസിക്കുന്ന മറ്റൊന്നിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുകയാണെന്നും ലാവ്റോവ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്കെതിരെ പോരാടുമ്പോഴും സോവിയറ്റ് യുണിയനെതിരെ പാശ്ചാത്യ ശക്തികൾ ആക്രമണം ആസൂത്രണം ചെയ്തുവെന്നും സെർജി ലാവ്റോവ് ആരോപിച്ചു. നാറ്റോ സഖ്യം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിക്കില്ലെന്ന് സോവിയറ്റ്-റഷ്യൻ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് സെർജി ലാവ്റോവ് പറഞ്ഞു.
യുക്രെയ്നിനെ സൈനികവൽക്കരിക്കുന്നത് പാശ്ചാത്യലോകം തുടരുകയാണ്. 2014ൽ രക്തരൂക്ഷിതമായ അട്ടിമറിയിലൂടെ അധികാരത്തിലെത്തി റഷ്യക്കെതിരെ യുദ്ധം നയിക്കുകയാണ് അവർ ചെയ്യുന്നത്. റഷ്യക്കും ചൈനക്കുമെതിരെ സഖ്യമുണ്ടാക്കുന്നുണ്ടെന്നും സെർജി ലാവ്റോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.