അലക്​സി നാവൽനി ആശുപത്രിയിൽ 

വിഷബാധ: 32 ദിവസത്തിനു ശേഷം റഷ്യൻ പ്രതിപക്ഷ നേതാവ്​ ആശുപത്രി വിട്ടു

ബർലിൻ: നോവിചോക്​​ നെർവ്​ ഏജൻറ്​ എന്ന സോവിയറ്റ്​ കാലത്തെ രാസവിഷബാധയേറ്റതിനെ തുടർന്ന്​ ജർമനിയിലെ ബർലിനിൽ ചികിത്സയിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനി 32 ദിവസത്തിന​ുശേഷം ആശുപത്രി വിട്ടു. നാവൽനിയുടെ ആരോഗ്യനില പരിശോധിച്ചശേഷമാണ്​ ആശുപത്രിയിൽനിന്ന്​ മാറ്റിയതെന്ന്​ ചാർലി ഹോസ്​പിറ്റൽ അധികൃതർ പറഞ്ഞു. പൂർണമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ നാവൽനിക്കു​ കഴിയുമെന്ന്​ പ്രതീക്ഷയുണ്ടെന്നും ഡോക്​ടർമാർ പറഞ്ഞു.

ആഗസ്​റ്റ്​ 20ന്​ സൈബീരിയൻ നഗരമായ ടോംസ്​കിൽനിന്ന്​ മോസ്​കോയിലേക്കു​ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ ബോധരഹിതനായതിനെ തുടർന്ന്​ അടിയന്തര ലാൻഡിങ്​ നടത്തി ഒാംസ്​കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്​റ്റ്​ 22ന്​ ബർലിനിലേക്കു മാറ്റിയ 44കാരൻ 24 ദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജർമനിയി​െലയും ഫ്രാൻസിലെയും സ്വീഡനിലെയും ലാബുകളിലെ പരിശോധനയിൽ നാവൽനിയുടെ ശരീരത്തിൽ നോവിചോക്​​ കണ്ടെത്തിയതായി വ്യക്തമായിരുന്നു.

ടോംസ്​ക്​ വിമാനത്താവളത്തിൽനിന്ന്​ കുടി ച്ച ചായയിലൂടെയോ വെള്ളത്തിലൂടെയോ ആകും വിഷം ശരീരത്തിൽ പ്രവേശിച്ചതെന്നാണ്​ കരുതുന്നത്​. ആരോഗ്യസ്ഥിതി വീണ്ടെടുത്താലുടൻ റഷ്യയിലേക്കു​ മടങ്ങുമെന്നും​ പ്രസിഡൻറ്​ വ്ലാദിമിർ പുടിനെതിരായ അഴിമതി വിരുദ്ധ പോരാട്ടം തുടരുമെന്നും നാവൽനിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - Russian Opposition Leader Alexei Navalny Discharged From Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.