ഐ.സി.സിയുടെ അറസ്റ്റ് വാറന്റ്: പുടിൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കില്ല

മോസ്കോ: ഇന്ത്യയിൽ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ​ങ്കെടുക്കില്ല. റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽനടന്ന ​ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിലും പുടിൻ നേരിട്ടു പ​ങ്കെടുത്തിരുന്നില്ല. വീഡിയോ ലിങ് വഴിയായിരുന്നു പുടി​ൻ സാന്നിധ്യം അറിയിച്ചത്. ​

സെപ്റ്റംബർ എട്ടു മുതൽ 10 വരെയാണ് ന്യൂഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുന്നത്. പുടിനും മറ്റൊരു റഷ്യൻ ഉന്നത ഉദ്യോഗസ്ഥനുമെതിരെ അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്നാണ് പുടിൻ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്.

ഐ.സി.സി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. തുടർന്ന് ഹേഗിൽ കോടതിയിൽ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. പ്രസിഡന്റ് പദവിയിലിരിക്കെ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുടിൻ. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് വാറന്റ്. 2022 ഫെബ്രുവരി 24 മുതലാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്.


Tags:    
News Summary - Russian President Vladimir Putin won’t attend G20 India summit in rerson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.