ന്യൂഡൽഹി: പാകിസ്തൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ ‘ഭീകരവാദ വ്യവസായത്തിന്റെ രക്ഷാധികാരിയും വക്താവും’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.'ഭീകരതയുടെ ഇരകൾ അതിന്റെ കുറ്റവാളികൾക്കൊപ്പം ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാറില്ല' ,ഗോവയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ജയശങ്കർ പറഞ്ഞു.
'എസ്.സി.ഒ അംഗരാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായാണ് ഭൂട്ടോ സർദാരി വന്നത്; അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിൽ കൂടുതലൊന്നും ഞങ്ങൾ കാണുന്നില്ല,' ജയശങ്കർ പറഞ്ഞു. യോഗത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയില്ല.
'ഭീകരവാദത്തിന്‍റെ കാര്യത്തിൽ പാക്കിസ്താന്റെ വിശ്വാസ്യത അതിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തേക്കാൾ വേഗത്തിൽ കുറയുന്നു', വായ്‌പയ്‌ക്കായി വിദേശ രാജ്യങ്ങളുടെ വാതിലിൽ മുട്ടുന്ന പാക്കിസ്താന്റെ സാമ്പത്തിക പ്രതിസന്ധിയെ കൂടി സൂചിപ്പിച്ച് ജയശങ്കർ പറഞ്ഞു.
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനാലാണ് ജയശങ്കറിന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.