ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ അബദ്ധത്തിൽ കൈമാറിയ 130 മില്യൺ പൗണ്ട് (ഏകദേശം13,10,77,19,586) തിരിച്ചുപിടിക്കാൻ വഴിതേടി ബ്രിട്ടനിലെ സാൻടാൻഡേഴ്സ് ബാങ്ക്.സാങ്കേതിക തകരാർമൂലം 2000 കോർപറേറ്റ്, കൊമേഴ്സ്യൽ അക്കൗണ്ടുകളിലേക്ക് നടന്ന 75000 ഇടപാടുകളിലൂടെ ഇരട്ടിതുക ക്രെഡിറ്റായതായാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
ബാങ്കിന്‍റെ അക്കൗണ്ടിലെ പണം തന്നെയാണ് ക്രെഡിറ്റായത് എന്നതിനാൽ അക്കൗണ്ട് ഉടമകൾക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. യു.കെയിലെ തന്നെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.