ജിദ്ദ: സൗദി എയർലൈൻസ് (സൗദിയ) ബോയിങ് 777 വിമാനം ഫിലിപ്പീൻസിൽ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. മനില വിമാനത്താവളത്തിൽ ഇറങ്ങവേ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നെന്ന് സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
റിയാദിൽനിന്ന് ഫിലിപ്പീൻസിലേക്ക് പുറപ്പെട്ട എസ്.വി 862 യാത്രാവിമാനം നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷം റൺവേയിലൂടെ നീങ്ങവേ തെന്നി മണൽ നിറഞ്ഞ പ്രദേശത്തേക്ക് കയറി നിൽക്കുകയായിരുന്നു. യാത്രക്കാരും വിമാന ജോലിക്കാരുമെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. എല്ലാവരും വിമാനത്തിൽനിന്ന് പുറത്തിറങ്ങി.
സർവിസ് പുനരാംരംഭിക്കുന്നതിനായി വിമാനത്തിൽ സാങ്കേതിക പരിശോധനകൾ നടത്തിവരികയാണെന്നും 'സൗദിയ' അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.