ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് സൗദി അറേബ്യ സ്വദേശികളും വിദേശികളുമായി 133 പേരെകൂടി ജിദ്ദയിലെത്തിച്ചു. വിമാനത്തിലും കപ്പലിലുമായാണ് ഇത്രയും പേരെ എത്തിച്ചത്.
45 സ്വദേശികളെയും 36 വിദേശികളെയും റോയൽ സൗദി എയർഫോഴ്സ് വിമാനത്തിലും ‘ദിർഇയ’എന്ന സൗദി കപ്പലിൽ 52 വിദേശികളെയുമാണ് ജിദ്ദയിലെത്തിച്ചത്.വിമാനത്തിലുണ്ടായിരുന്ന 36 പേർ പാകിസ്താനിൽനിന്നുള്ളവരാണ്. കപ്പലിലുണ്ടായിരുന്നവർ ഒമാൻ, പാകിസ്താൻ, അമേരിക്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
സുഡാനിൽനിന്ന് കൂടുതൽ പേരെ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യക്ക് കീഴിൽ തുടരുകയാണ്.സുഡാനിൽനിന്ന് സൗദി അറേബ്യ ആളുകളെ രക്ഷപ്പെടുത്തൽ ആരംഭിച്ചതിന് ശേഷം ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 5,197 ആയി. ഇതിൽ 184 പേർ സൗദി പൗരന്മാരും 5,013 പേർ 100 രാജ്യങ്ങളിൽനിന്നുള്ള വിദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.