ബുക്കർ പുരസ്​കാരം സ്​കോട്ടിഷ്​ എഴുത്തുകാരൻ ഡഗ്ലസ്​ സ്​റ്റുവാർട്ടിന്

ലണ്ടൻ: 2020ലെ ബുക്കർ പുരസ്​കാരം സ്​കോട്ടിഷ്​ എഴുത്തുകാരൻ ഡഗ്ലസ്​ സ്​റ്റുവാർട്ടിന്​. അദ്ദേഹത്തി​െൻറ 'ഷഗ്ഗീ ബെയിൻ' എന്ന നോവലിനാണ്​ പുരസ്​കാരം.

'ഞാൻ എപ്പോഴും ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു, ഇത്​ എ​െൻറ സ്വപ്​നങ്ങൾ സാക്ഷാത്​കരിക്കുന്നു... ഇത് എ​െൻറ ജീവിതം മുഴുവൻ മാറ്റിമറിക്കും​' -സ്​റ്റുവാർട്ട്​ പറഞ്ഞു.

സ്​റ്റുവാർട്ടി​െൻറ കുട്ടിക്കാലത്തുനിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ 1980ലെ ഒരു വർക്കിങ്​ ക്ലാസ്​ കുടുംബത്തി​െൻറ കഥയാണ്​ ഷഗ്ഗീ ബെയിൻ പറയുന്നത്.

ന്യൂയോർക്കിലാണ്​ 44 കാരനായ സ്​റ്റുവാർട്ട് താമസിക്കുന്നത്​. കോവിഡ്​ 19നെ തുടർന്ന്​ ഓൺ​ൈലനിലൂടെയായിരുന്നു പുരസ്​കാര പ്രഖ്യാപനം. 50,000 പൗണ്ട്​ ആണ്​ പുരസ്​കാര തുക.

ആറുപേരാണ്​ പുരസ്​കാരത്തി​ന്​​ അവസാന ഘട്ടത്തിലെത്തിയത്​. ബുക്കർ പ്രൈസ്​ നേടുന്ന രണ്ടാമത്തെ സ്​കോട്ട്​ലൻഡുകാരനാണ്​ ഡഗ്ലസ് സ്​റ്റുവാർട്ട്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.