യുക്രെയ്​ൻ അധിനിവേശം; റഷ്യൻ ഗ്രാൻഡ്​പ്രീയിൽ നിന്നും പിന്മാറി വെറ്റൽ

വാഷിങ്​ടൺ: യുക്രെയ്​ൻ അധിനിവേശത്തിന്​ പിന്നാലെ ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്​പ്രീയിൽ പിന്മാറി സെബാസ്റ്റ്യൻ വെറ്റൽ. റഷ്യയിൽ മുൻനിശ്​ചയിച്ച പ്രകാരം മത്സരം നടന്നാലും താൻ അതിൽ പങ്കാളിയാവില്ലെന്ന്​ വെറ്റൽ അറിയിച്ചു. ഒരിക്കലും അങ്ങോട്ട്​ പോകരുതെന്നാണ്​ എന്‍റെ വ്യക്​തിപരമായ അഭിപ്രായം. ആ രാജ്യത്ത്​ റേസ്​ നടത്തുന്നത്​ തെറ്റാണെന്ന് താൻ​ വിശ്വസിക്കുന്നുവെന്നും വെറ്റൽ പറഞ്ഞു.

യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന നിസഹായരായ ജനങ്ങളോട്​ ഞാൻ ക്ഷമ ചോദിക്കുകയാണ്​. ചില ഭ്രാന്തൻ നേതൃത്വങ്ങൾ നടത്തുന്ന ആക്രമണങ്ങളിൽ ജീവൻ വെടിയേണ്ടി വരുന്നവ​രെയോർത്ത്​ തനിക്ക്​ സഹതാപമുണ്ടെന്നും വെറ്റൽ വ്യക്​തമാക്കി. നിലവിൽ ഫോർമുല വണ്ണിൽ ആസ്റ്റൻ മാർട്ടിനായാണ്​ വെറ്റൽ കാറോടിക്കുന്നത്​.

യുദ്ധത്തിൽ പങ്കാളിയായ ഒരു രാജ്യത്തിൽ റേസ്​ നടത്തുന്നത്​ ഉചിതമാവില്ലെന്ന് ഫോർമുല വണ്ണിലെ​ മറ്റൊരു ഡ്രൈവറായ മാക്സ്​ വെസ്റ്റാപ്പനും പറഞ്ഞു. സെപ്​റ്റംബർ 25നാണ്​ ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്​പ്രീ നടക്കുന്നത്​. അതേസമയം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന്​ ഫോർമുല വൺ അധികൃതർ അറിയിച്ചു.

എന്നാൽ, മുൻ നിശ്​ചയിച്ച പ്രകാരം ഗ്രാൻഡ്​പ്രീ നടക്കുമോയെന്ന്​ ഫോർമുല വൺ അധികൃതർ വ്യക്​തമാക്കിയിട്ടില്ല. റഷ്യൻ ഗ്രാൻഡ്​പ്രീയുടെ പ്രധാന സ്​പോൺസറായ വി.ടി.ബി ബാങ്കിന്​ പാശ്​ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്​. ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്​പ്രീയിൽ വ്ലാദമിർ പുടിനും പ​ങ്കെടുക്കാറുണ്ട്​. മത്സരശേഷം പോഡിയത്തിലെത്തി ഡ്രൈവർമാർക്ക്​ അദ്ദേഹമാണ്​ ട്രോഫി സമ്മാനിക്കാറ്​.

Tags:    
News Summary - Sebastian Vettel Won't Race in Russia After Attack on Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.