ടോകിയോ: 10 വർഷം മുമ്പ് ജപ്പാനെയും പരിസരങ്ങളെയും ഉലച്ച വൻ ഭൂകമ്പത്തിലും പിറകെയെത്തിയ സൂനാമിയിലും നിലച്ചുപോയ േക്ലാക്ക് നീണ്ട ഉറക്കത്തിനു ശേഷം കണ്ണുതിരുമ്മിയുണർന്ന് വീണ്ടും മണിയടിച്ചു തുടങ്ങിയതാണിപ്പോൾ ജപ്പാനിൽ വാർത്ത. മിയാഗി പ്രവിശ്യയിൽ യമാമോട്ടോയിലുള്ള ഫുമോൻജി ബുദ്ധ ക്ഷേത്രത്തിലെ 100 വർഷം പഴക്കമുള്ള േക്ലാക്കാണ് നാട്ടുകാരെ സ്തബ്ധരാക്കി നീണ്ട ഇടവേളക്കു ശേഷം ചലിച്ചു തുടങ്ങിയത്.
2011ലെ സൂനാമി വെള്ളം ഇറങ്ങിയ ശേഷം ക്ഷേത്രത്തിലെത്തിയ പുരോഹിതൻ സകാനോ േക്ലാക്കെടുത്ത് തുടച്ചുവൃത്തിയാക്കി സൂചികൾ ചലിപ്പിച്ചുനോക്കിയെങ്കിലും അനങ്ങിയിരുന്നില്ല. ആരും തിരിഞ്ഞുനോക്കാതെ പിന്നീട് ഏറെ കാലം േക്ലാക്ക് അതേ പടി കിടന്നു.
അതിനിടെ ഈ വർഷം ഫെബ്രുവരി 13ന് ഇതേ സ്ഥലത്ത് അത്രയില്ലേലും തീവ്രതയുള്ള മറ്റൊരു ഭൂചലനത്തിനു ശേഷമാണ് കഥയിലെ ട്വിസ്റ്റ്. എല്ലാം അവസാനിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ ക്ഷേത്രത്തിന്‍റെ പ്രധാന ഹാളിൽ എത്തിയതായിരുന്നു ഇത്തവണ സകാനോ. കാര്യമായ കേടുപാടുകൾ ഒന്നും കണ്ടില്ലെങ്കിലും നടന്നുനീങ്ങുന്നതിനിടയിൽ എവിടെനിന്നേ മണി മുഴങ്ങുന്ന ശബ്ദം കേട്ടു. അദ്ഭുതപ്പെട്ട് മുകളിലേക്ക് നോക്കിയപ്പോൾ അന്ന് 'ഉറങ്ങിയ' േക്ലാക്ക് വീണ്ടും ചലിക്കുന്നു. അന്നത്തേത് താത്കാലികമാകാമെന്ന് കരുതി വിട്ട േക്ലാക്ക് രണ്ടു മാസം കഴിഞ്ഞും അതേ ഊർജത്തോടെ സഞ്ചാരം തുടരുകയാണ്.
ഫുകുഷിമക്കടുത്തെ ഒരു പഴയ വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്നായിരുന്നു സകാനോ ഈ േക്ലാക്ക് സ്വന്തമാക്കിയത്. അന്ന് നിലച്ച പെൻഡുലം വീണ്ടും ചലിച്ചുതുടങ്ങിയതാകാം കാരണമെന്ന് നിർമാതാക്കളായ സീേകാ കമ്പനി പ്രതിനിധി പറയുന്നു.
2011ലെ വൻഭൂചലനത്തിന്‍റെ തുടർച്ചയായാണ് 10 വർഷത്തിനു ശേഷമാണെങ്കിലും പുതിയ ചലനവുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.