വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടമായതിന് ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിൽ ട്രംപ് ആഹ്വാനം ചെയ്ത അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമീഷനെ വെക്കാനുള്ള നീക്കങ്ങൾ തടഞ്ഞ് സെനറ്റിലെ റിപ്പബ്ലിക്കന്മാർ. ട്രംപിെൻറ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്മാരെ കൂടി ചേർത്ത് ദ്വികക്ഷി കമീഷനെ വെക്കാനായിരുന്നു തീരുമാനം. എന്നാൽ, സെനറ്റിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ ആറു റിപ്പബ്ലിക്കന്മാർ മാത്രമാണ് അനുകൂലമായി വോട്ടു ചെയ്തത്. ചുരുങ്ങിയത് 10 പേർ വേണ്ടിടത്തായിരുന്നു കുറവ്. വോട്ടെടുപ്പ് രാജ്യത്തിന് നാണക്കേടായെന്നും വസ്തുത പുറത്തുകൊണ്ടുവരാൻ ഡെമോക്രാറ്റുകൾ ശ്രമം നടത്തുമെന്നും സഭ സ്പീക്കർ നാൻസി പെലോസി പറഞ്ഞു.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു 200 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ ഭരണസിരാ കേന്ദ്രം ആക്രമിക്കപ്പെട്ടത്. ഒരു പൊലീസുകാരൻ ഉൾപെടെ കൊല്ലപ്പെട്ടു. റിപ്പബ്ലിക്കൻ കക്ഷി അംഗങ്ങളായിരുന്നു ആക്രമണത്തിന് പിന്നിൽ.
പാർട്ടിക്കു മേൽ ഇപ്പോഴും ശക്തമായ മേൽക്കൈ നിലനിർത്തുന്ന ട്രംപിനെ ചൊടിപ്പിക്കാതിരിക്കാനാണ് പലരും കമീഷനെ എതിർക്കാതിരുന്നത്. നേരത്തെ കമീഷൻ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾക്ക് സെനറ്റ് അംഗീകാരം നൽകിയിരുന്നു. ഇത് കൂടുതൽ റിപ്പബ്ലിക്കൻ നേതാക്കളെ കുരുക്കുമെന്ന ഭയമാണ് തുടർ നടപടികളെത്തിയപ്പോൾ വോട്ടുനൽകാൻ പലരെയും വിസമ്മതിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.