മെക്സിക്കോയിൽ ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവെച്ച് കൊന്നു

 മെക്സിക്കോ സിറ്റി: വാട്ടർ പാർക്കിൽ അതിക്രമിച്ച് ക‍യറി ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവെച്ച് കൊന്നു. സെൻട്രൽ മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഏഴ് വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക സമയം വൈകിട്ട് 4.30ന് തോക്കുധാരികൾ റിസോർട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ്  റിപ്പോർട്ട്. കൊലക്ക് ശേഷം തോക്കുധാരികൾ റിസോർട്ടിന് കേടുപാടുകൾ വരുത്തുകയും സുരക്ഷാ ക്യാമറകളും മോണിറ്ററും തകർത്ത്  സ്ഥലം വിടുകയായിരുന്നു.

അക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം യൂനിവേഴ്സിറ്റി കാമ്പസിനോട് ചേർന്നുള്ള റിസോർട്ടിൽ സൈന്യവും പൊലീസും തമ്പടിച്ചിട്ടുണ്ട്.

Tags:    
News Summary - seven killed by gunmen at water park in central mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.