യാംഗോൻ: മ്യാന്മർ അധികൃതർ ബോട്ടിൽനിന്ന് പിടികൂടിയ 65 റോഹിങ്ക്യകളിൽ ഏഴുപേർ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചതായി റിപ്പോർട്ട്.
ബുദ്ധവിഭാഗക്കാരുടെ പീഡനത്തിൽനിന്ന് രക്ഷതേടി അഭയാർഥികളായി ഇറങ്ങിത്തിരിച്ചതാണ് ഇവർ. യാംഗോനിൽനിന്ന് 125 കിലോമീറ്റർ അകലെ പ്യാപോൺ ടൗൺഷിപ്പിന് സമീപത്തുനിന്നാണ് തിങ്കളാഴ്ച ബോട്ട് കസ്റ്റഡിയിലെടുത്തത്. മോശം കാലാവസ്ഥയും വെള്ളവും ഭക്ഷണവും ലഭിക്കാത്തതും കാരണം അവശരായിരുന്നു യാത്രക്കാർ.
മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരിച്ചത്. അവശരായ ആറ് പേർക്ക് ചികിത്സ നൽകിവരുന്നു. എല്ലാവർഷവും നൂറുകണക്കിന് റോഹിങ്ക്യകളാണ് മ്യാന്മറിൽനിന്ന് ബോട്ടിൽ അഭയാർഥികളായി വിവിധ രാജ്യങ്ങളിലേക്ക് പോകാറുള്ളത്. കാലാവസ്ഥയും കടലിലെ സുരക്ഷിത യാത്രയും കണക്കിലെടുത്ത് നവംബർ മുതൽ മാർച്ച് വരെ മാസങ്ങളിലാണ് പൊതുവിൽ ഇത്തരം യാത്ര പതിവുള്ളത്. മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് റോഹിങ്ക്യകളാണ് ഇങ്ങനെ എത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.