യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ നഗരത്തിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ നഗരത്തിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

കിയവ്: യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള മെലിറ്റോപോൾ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിൽ റഷ്യ പുതുതായി നിയമിച്ച തലവന്‍റെ കെട്ടിടത്തിന് സമീപമാണ് തിങ്കളാഴ്ച ആക്രമണം നടന്നത്.

റഷ്യന്‍ അധിനിവേശത്തെ എതിർക്കുന്ന യുക്രെയ്ന്‍കാരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി റഷ്യൻ അന്വേഷണ സംഘം അറിയിച്ചു. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്നിൽ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രാദേശിക ചെറുത്തുനിൽപ്പിന്റെ ഭാഗമായി ആക്രമണ സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Several Injured After Bomb Hits Russian-Occupied Town Of Ukraine: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.