പാ​കി​സ്​​താ​നി​ൽ ബ​ലാ​ത്സം​ഗ​ പ്ര​തി​ക​ൾ​ക്ക്​ ഷ​ണ്ഡീ​ക​ര​ണം; ബി​ൽ പാ​സാ​ക്കി

ഇ​സ്​​ലാ​മാ​ബാ​ദ്: നി​ര​വ​ധി ബ​ലാ​ത്സം​ഗ ക്കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട പ്ര​തി​ക​ള്‍ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഷ​ണ്ഡീ​ക​ര​ണം ന​ട​ത്താ​നു​ള്ള ബി​ല്‍ പാ​കി​സ്താ​ന്‍ പാ​ര്‍ല​മെൻറ്​ പാ​സാ​ക്കി. ക്രി​മി​ന​ല്‍ നി​മ​യം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​താ​ണ് ബി​ല്‍.

ബ​ലാ​ത്സം​ഗ​േ​ക്ക​സു​ക​ളു​ടെ വി​ചാ​ര​ണ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ അ​തി​വേ​ഗ കോ​ട​തി​ക​ളി​ലൂ​ടെ പൂ​ര്‍ത്തി​യാ​ക്കി ശി​ക്ഷ (കെ​മി​ക്ക​ല്‍ കാ​സ്‌​ട്രേ​ഷ​ന്‍) വി​ധി​ക്കാ​നു​ള്ള ബ​ലാ​ത്സം​ഗ വി​രു​ദ്ധ ബി​ല്ലി​ന് പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ് അ​ല്‍വി ഒ​രു വ​ര്‍ഷം മു​മ്പ്​ അം​ഗീ​കാ​രം ന​ല്‍കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ചേ​ര്‍ന്ന സം​യു​ക്ത പാ​ര്‍ല​മെൻറ്​ യോ​ഗ​ത്തി​ലാ​ണ് ബി​ല്‍ പാ​സാ​യ​ത്. മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള ഷ​ണ്ഡീ​ക​ര​ണം ന​ട​ത്തി​യാ​ല്‍ പ്ര​തി ശി​ഷ്​​ട​കാ​ലം ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​വ​നാ​ക​ു​മെ​ന്നാ​ണ് ബി​ല്ലി​ല്‍ പ​റ​യു​ന്ന​ത്.

പു​തി​യ ബി​ല്ലി​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സെ​ന​റ്റ​റാ​യ മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് രം​ഗ​ത്തെ​ത്തി. ബ​ലാ​ത്സം​ഗ ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റ​ണം. ഷ​ണ്ഡീ​ക​ര​ണത്തെ​ക്കു​റി​ച്ച് ശ​രീ​അ​ത്തി​ല്‍ പ​രാ​മ​ര്‍ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Tags:    
News Summary - Sex offenders convicted of multiple rapes in Pakistan face chemical castration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.