വത്തിക്കാൻ സിറ്റി: മുതിർന്നവർക്കു നേരെയുള്ള പുരോഹിതന്മാരുടെ ലൈംഗികാതിക്രമം ക്രിമിനൽ കുറ്റമാക്കി മാറ്റി ഫ്രാൻസിസ് മാർപാപ്പ സഭ നിയമം പരിഷ്കരിച്ചു. പുരോഹിതന്മാർക്കുപുറമെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന സാധാരണക്കാരും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ശിക്ഷിക്കപ്പെടും. 14 വർഷം നീണ്ട പഠനത്തി
നൊടുവിൽ ചൊവ്വാഴ്ചയാണ് വത്തിക്കാൻ കോഡ് ഓഫ് കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്. പള്ളികളിൽ പുരോഹിതന്മാർക്കുനേരെ ലൈംഗികാരോപണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതു ചർച്ച ചെയ്യാൻ നിയമത്തിൽ 1395,1398 എന്നീ രണ്ട് വകുപ്പുകളാണ് പുതുതായി ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.