തെഹ്റാൻ: മെഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയെ ഇറാൻ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവർത്തക നിലൂഫർ ഹമീദിയാണ് അറസ്റ്റിലായത്. നിലൂഫറാണ് മെഹ്‌സ അമിനിയെ ഇറാൻ പൊലീസ് മർദിച്ച് കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവിട്ടത്.
നിലൂഫറെ തടവിലാക്കിയ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. ഇതോടെ, നിലൂഫറിന്‍റെ സുരക്ഷയെക്കുറിച്ച് കുടുംബം ആശങ്കയറിയിച്ചുട്ടുണ്ട്. ജയിലിലെ അക്രമത്തിൽ നിന്നും തീപ്പിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടതായി നിലൂഫർ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 16നാണ് മെഹ്‌സ അമിനിയുടെ മരണവാർത്ത ട്വിറ്ററിലൂടെ നിലൂഫർ ഹമീദി ലോകത്തെ അറിയിച്ചത്. തെഹ്റാനിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മെഹ്സ അമിനിയെ മാതാപിതാക്കൾ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിരുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ 16 നാണ് ഇറാന്റെ പൊലീസ് മെഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.