ഇസ്രാ​യേലിലെ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, പത്തുപേർക്ക് പരിക്ക്

തെൽ അവീവ്: ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച 25കാരിയാണ് മരിച്ചത്. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേർക്ക് കാര്യമായ പരിക്കുള്ളതായി മേഗൻ ഡേവിഡ് ആഡം ആംബുലൻസ് സർവിസ് അറിയിച്ചു. 

ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.

Tags:    
News Summary - Shooting at a bus station in Israel; One person was killed and nine others were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.