മിഷിഗൺ സർവകലാശാല വെടിവപ്പ്; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ആദ്യ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വെടിവെപ്പ് നടത്തിയതിന് ശേഷം എം.എസ്‌.യു യൂനിയന്‍ കെട്ടിടത്തില്‍ നിന്ന് ഇയാൾ പുറത്തേക്ക് പോകുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അക്രമിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച പ്രദേശിക സമയം രാത്രി 8.30 ഓടെയാണ് കാമ്പസില്‍ രണ്ടിടങ്ങളിലായി വെടിവപ്പുണ്ടായത്

വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. . കാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപമാണ് ആദ്യ വെടിവപ്പുണ്ടായത്. ആദ്യ വെടിവെപ്പിന് ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഐ.എം ഈസ്റ്റ് ജിമ്മില്‍ വെടിവപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവം ഹൃദയഭേദകമാണെന്നും അമേരിക്കയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഭീകരത അനുവദിക്കാനിവില്ലെന്നും മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറി ജോസെലിന്‍ ബെന്‍സണ്‍ പറഞ്ഞു.

Tags:    
News Summary - shooting at michigan state university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.