സിംഗപ്പൂർ: ഇന്ത്യൻ വംശജനും സിംഗപ്പൂരിലെ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുമായ ജി. കണ്ണൻ (52) അന്തരിച്ചു. തായ്‍ലൻഡിലെ ഫുകേത് ദ്വീപിൽ വാഹനാപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. അറ്റോണി ജനറലിന്റെ ചേംബറിലെ (എ.ജി.സി) കുറ്റകൃത്യ വിഭാഗം സീനിയർ ഡയറക്ടറും മുതിർന്ന സംസ്ഥാന അഭിഭാഷകനുമായിരുന്നു. 1995ൽ എ.ജി.സിയിൽ ചേർന്ന കണ്ണൻ പ്രോസിക്യൂട്ടറായി 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. അഞ്ചുവർഷം മാനവശേഷി മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചു. ദേശീയദിന പുരസ്കാരങ്ങളുടെ ഭാഗമായി 2018ൽ ദീർഘകാല സേവന മെഡൽ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.