കിയവ്: റഷ്യ- യുക്രെയ്ൻ പോരാട്ടം രൂക്ഷമായി തുടരുന്ന കിഴക്കൻ യുക്രെയ്നിൽ സ്ഥിതി അതീവ ഗുരുതരമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. പിടിച്ചുനിൽക്കുക പ്രയാസമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് സൂചിപ്പിച്ചു. ആറു മാസമായി റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ചിരുന്ന പ്രദേശത്ത് കനത്ത മിസൈൽ ആക്രമണമാണ് നടക്കുന്നത്.
അതേസമയം, ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ മോശം അവസ്ഥയാണ് ബഹ്മൂതിലെന്ന് യുക്രെയ്ൻ സൈനികനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എല്ലാ ഭാഗങ്ങളിൽനിന്നും റഷ്യ മുന്നേറുകയാണ്.
എന്നാൽ, യുക്രെയ്ൻ സൈനികർക്കുള്ള ഭക്ഷ്യ-ആയുധവിതരണം തടഞ്ഞെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എത്ര മോശം സാഹചര്യത്തിലും ബഹ്മൂതിനെ പരമാവധി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി. ആർക്കും പരിക്കില്ലെന്നാണ് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.