ബ്രാറ്റിസ്ലാവ: വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോ ആശുപത്രി വിട്ടു. മേയ് 15ന് തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽനിന്ന് ഏകദേശം 140 കിലോമീറ്റർ വടക്കുകിഴക്കുള്ള ഹാൻഡ്‌ലോവ പട്ടണത്തിൽ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അടിവയറ്റിൽ വെടിയേറ്റത്.
സെൻട്രൽ നഗരമായ ബൻസ്‌ക ബൈസ്ട്രിക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നിലധികം ശസ്ത്രക്രിയക്കുശേഷമാണ് അപകടനില തരണംചെയ്തത്.
വധശ്രമത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് യോഗം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. പ്രതിയെ പെസിനോക്കിലെ പ്രത്യേക ക്രിമിനൽ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.