പാകിസ്താനിൽ പെൺകുട്ടികളുടെ സർവകലാശാലയയിൽ സ്മാർട്ഫോൺ നിരോധനം

ഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിൽ പെൺകുട്ടികളുടെ സർവകലാശാലയിൽ സ്മാർട്ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലെ സ്വാബി യൂനിവേഴ്സിറ്റിയിലാണ് വിലക്ക്. പെൺകുട്ടികളുടെ സ്കൂളുകൾ ലക്ഷ്യമിട്ട് താലിബാൻ ആക്രമണം സ്ഥിരമാണിവിടെ. വിലക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

കൂടുതൽ സമയം ഫോണുമായി ചെലവഴിക്കുന്നത് വിദ്യാർഥികളുടെ സ്വഭാവത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നു എന്നതിനാലാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം. വിലക്ക് ലംഘിക്കുന്നവർ 5000 രൂപ പിഴയൊടുക്കണം. 

Tags:    
News Summary - smart phones in banned in Pakistan women's university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.