ലണ്ടൻ: ബ്രിട്ടീഷ് എം.പി ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവ് സോമാലി രാഷ്ട്രീയ ഉന്നതെൻറ മകനാണെന്ന് പൊലീസ് വെളിപ്പെടുത്തി. സോമാലിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ അലി ഹർബി അലിയാണ് (25) സംഭവത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അലിയുടെ പിതാവ് ഹർബി അലി കല്ലേയ്ൻ ബ്രിട്ടനിലേക്കു കുടിയേറുംമുമ്പ് സോമാലിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. മകൻ പ്രതിയാണെന്നറിഞ്ഞപ്പോൾ തളർന്നുപോയെന്ന് അദ്ദേഹം പറഞ്ഞു.
എം. പിയെ കാണാൻ അവസരം ചോദിച്ച് മണ്ഡലം ഓഫിസുമായി പ്രതി നേരേത്ത ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച എസക്സിൽ ജനസമ്പർക്കപരിപാടിക്കിടെയാണു കൺസർവേറ്റിവ് പാർട്ടിക്കാരനായ ഡേവിഡ് എമിസിനു കുത്തേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.