ന്യൂയോർക്: തനിക്കെതിരെ ഇസ്രായേൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഇസ്രായേലിന്റെ പേര് പരാമർശിക്കാതെയായിരുന്നു വാർത്ത സമ്മേളനത്തിൽ ഗുട്ടെറസിന്റെ വിമർശനം.
താൻ ഹമാസിനെ ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും ഹമാസിന്റെ പ്രവൃത്തികളെ അപലപിച്ചിട്ടില്ലെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. 102 തവണ താൻ ഹമാസിന്റെ പ്രവൃത്തികളെ അപലപിച്ചിട്ടുണ്ട്. അതിൽ 51 ഉം ഔദ്യോഗിക പ്രസംഗങ്ങളിലാണ്- അദ്ദേഹം പറഞ്ഞു.
അതേസമയം ഗുട്ടെറസിന്റെ അപലപനങ്ങൾ പ്രവൃത്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശൂന്യമാണെന്ന് ഇസ്രായേലിന്റെ യു.എൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.