ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ സി​റി​ൽ റ​മാ​ഫോ​സ​യും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്

ബി​ൻ സ​ൽ​മാ​നും ജി​ദ്ദ​യി​ലെ അ​ൽ​സ​ലാം കൊ​ട്ടാ​ര​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ

ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചർച്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷമായിരുന്നു ചർച്ച നടന്നത്. വ്യവസായം, വ്യാപാരം, കൃഷി, ആശയവിനിമയം, വിവര സാങ്കേതിക വിദ്യ, ഗതാഗതം എന്നീ രംഗങ്ങളിലുള്ള സഹകരണം തുടങ്ങിയവയായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിന്‍റെ വശങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തി.

സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നാഇഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ടൂറിസം മന്ത്രി അഹമദ് ബിൻ അഖീൽ അൽഖത്തീബ്, ഇൻവെസ്റ്റ്‌മെന്‍റ് മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ്ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽ-റുമയാൻ, രാജകൊട്ടാര ഉപദേഷ്ടാവ് അഹമദ് ഖത്വാൻ, ദക്ഷിണാഫ്രിക്കയിലെ സൗദി അംബാസഡർ സുൽത്താൻ അൽഅൻഖരി എന്നിവരും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റിനോടൊപ്പമെത്തിയ മന്ത്രിമാരും വകുപ്പ് മേധാവികളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ, സഹകരണ പരിപാടി, ധാരണപത്രം എന്നിവയുടെ കൈമാറ്റ ചടങ്ങിനും കിരീടാവകാശിയും ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും സാക്ഷ്യം വഹിച്ചു. സൗദി പ്രസ് ഏജൻസിയും ദക്ഷിണാഫ്രിക്കൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും തമ്മിലുള്ള സഹകരണവും വാർത്താകൈമാറ്റവും , നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന മേഖലയിലെ സഹകരണം, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം, സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പഠനം, കൃഷി, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നീ മേഖലകളിലെ സാങ്കേതിക സഹകരണം, സാമൂഹികവികസന - ആരോഗ്യ മേഖലയിലെ സഹകരണം, എക്‌സ്‌പോർട്ട്-ഇംപോർട്ട് മേഖലയിലെ വികസനം, ജിയോളജിക്കൽ സർവേ മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച ധാരണപത്രങ്ങളും പ്രത്യേക സാമ്പത്തിക നഗരങ്ങളും സോൺ അതോറിറ്റിയും തമ്മിലുള്ള ധാരണപത്രവും ഒപ്പുവെച്ചതിലുൾപ്പെടും.

Tags:    
News Summary - South Africa and Saudi Arabia for co operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.