ഇംപീച്ച്‌മെന്റ് നടപടികളിൽനിന്ന് രക്ഷപ്പെട്ട സിറിൽ റമഫോസ വീണ്ടും പാർട്ടി പ്രസിഡന്റ്

ജൊഹാനസ്ബർഗ്: കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇംപീച്ച്‌മെന്റ് നടപടികളിൽനിന്ന് രക്ഷപ്പെട്ട ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

70കാരനായ റമഫോസ തന്റെ എതിരാളിയായ മുൻ ആരോഗ്യമന്ത്രി സ്വെലി മഖൈസിനെയാണ് പരാജയപ്പെടുത്തിയത്.

വെള്ളിയാഴ്ച ആരംഭിച്ച പാർട്ടിയുടെ ദേശീയ തെരഞ്ഞെടുപ്പ് സമ്മേളനത്തിനൊടുവിലാണ് പ്രഖ്യാപനം. റമഫോസയുടെ അടുത്ത അനുയായിയായ പോൾ മഷാട്ടിൽ ഡെപ്യൂട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് മഹാമാരി സമയത്ത് നടന്ന ദശലക്ഷക്കണക്കിന് ദക്ഷിണാഫ്രിക്കൻ കറൻസിയായ റാൻഡിന്റെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് മഖൈസിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കഴിഞ്ഞയാഴ്ച, പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ഇംപീച്ച്‌മെന്റ് നടപടികൾക്കുള്ള നീക്കത്തെ റമഫോസ അതിജീവിച്ചിരുന്നു.

ജൂണിൽ നടന്ന ഫാംഗേറ്റ് അഴിമതി റമഫോസ നിഷേധിച്ചിരുന്നു. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.

Tags:    
News Summary - South Africa President Cyril Ramaphosa re-elected as African National Congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.