ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ലൈംഗിക തൊഴില്‍ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. സ്ത്രീകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം.

ലൈംഗികത്തൊഴില്‍ കുറ്റകരമല്ലാതാക്കുന്നതിനുള്ള നിയമനിര്‍മാണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് നിയമമാകുന്നതോടെ ലൈംഗിക തൊഴിൽ ഇനിമുതല്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കില്ല.

''ലൈംഗിക തൊഴില്‍ ഡീക്രിമിനലൈസ് ചെയ്യുന്നതോടെ ലൈംഗിക തൊഴിലാളികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, ലൈംഗിക തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കല്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക വിവേചനം കുറക്കുക എന്നിവയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്​''- നീതിന്യായ വകുപ്പ് മന്ത്രി റൊണാള്‍ഡ് ലമോല പറഞ്ഞു. അതേസമയം ഭാവിയിൽ ലൈംഗിക തൊഴിൽ വ്യവസായത്തെ നിയന്ത്രിക്കുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ വലിയ തോതിലുള്ള വർധനവാണ് കാണിക്കുന്നത്. രാജ്യത്ത് 1,50,000ലധികം ലൈംഗിക തൊഴിലാളികളാണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവുമധികം എച്ച്.ഐ.വി ബാധിതരുള്ള രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക.

ലോകത്തെ ഏറ്റവും ലിബറല്‍ ഭരണഘടനകളിലൊന്നാണ് സൗത്ത് ആഫ്രിക്കയിലേത്. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങളില്‍ പുരോഗമനപരമായ നിയമങ്ങളാണ് രാജ്യത്തുള്ളതെങ്കിലും ലൈംഗിക തൊഴിലാളികളുടെ കാര്യത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോൾ മാറാനൊരുങ്ങുന്നത്.

Tags:    
News Summary - South Africa to decriminalise sex work in hopes to diminish crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.