യൂ​ൻ സു​ക്​ യോൽ

അറസ്റ്റിന് വഴങ്ങാതെ ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക്​ യോ​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം പാ​ളി. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​തോ​ടെ യൂ​നി​നെ അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​യാ​തെ അ​ന്വേ​ഷ​ണ​സം​ഘം മ​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ആ​റ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​മാ​ണ് യൂ​ൻ നി​രാ​ക​രി​ച്ച​ത്. യൂ​നി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ​യും യു.​എ​സി​ന്റെ​യും പ​താ​ക വ​ഹി​ച്ച് നി​ര​വ​ധി​പേ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​ക്ക് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ന്റി​ന്റെ സു​ര​ക്ഷാ​വി​​ഭാ​ഗം മേ​ധാ​വി​യെ​ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​താ​യും നാ​ഷ​ന​ൽ പൊ​ലീ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന കേ​സി​ലാ​ണ് യൂ​നി​നെ​തി​രെ അ​​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​റ​സ്റ്റ് ഭ​യ​ന്ന് ഡി​സം​ബ​ർ 12ന് ​ശേ​ഷം യൂ​ൻ വീ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല.

Tags:    
News Summary - South Korean President resists arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.