വിവാദത്തിൽ ഇടം പിടിച്ച് ജപ്പാനിലെ പ്രമുഖ റസ്റ്റാറന്‍റ് ശൃംഖല സുകിയ. ഉപഭോക്താവിന് നൽകിയ മിസോ സൂപ്പിൽ ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധമാണ് സുകിയക്കെതിരെയുണ്ടായത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാർ മറ്റു വിഭവങ്ങൾക്കുള്ള ചേരുവകൾ തയാറാക്കുന്ന തിരക്കിലായിരുന്നപ്പോഴാണ് എലി സൂപ്പിൽ വീണത്. എന്നാൽ ഉപഭോക്താവിന് നൽകുന്നതിനുമുമ്പ് ഓരോ വിഭവവും റസ്റ്റാറന്‍റ് ജീവനക്കാരൻ പരിശോധിച്ചിരുന്നില്ല.
സൂപ്പിൽ എലിയെ ശ്രദ്ധിച്ച ഉപഭോക്താവ് ഉടനെ ജീവനക്കാരനെ വിവരമറിയിക്കുകവയായിരുന്നു. സംഭവത്തിൽ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കിയതായി കമ്പനി അറിയിച്ചു.
ജനുവരിയിലാണ് ടോട്ടോറിയയിലെ ഒരു സ്റ്റോറിൽ സൂപ്പിൽ എലിയെ കണ്ടെത്തിയത്. തുടർന്ന് പരിശോധനങ്ങൾക്കായി കമ്പനിയുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. പിന്നാലെ അടിയന്തര നടപടികളും സ്വീകരിച്ചു.
രണ്ട് ദിവസത്തിന് ശേഷം അധികൃതരില്‍ നിന്ന് ക്ലിയറന്‍സ് വാങ്ങിയാണ് സ്റ്റോര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷണം വിളമ്പുന്നതിനുമുമ്പ് നന്നായി പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായും കമ്പനി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.