സ്‌പേസ് എക്‌സ് ഉപഗ്രഹങ്ങൾ രണ്ട്​ തവണ ചൈനീസ്​ ബഹിരാകാശനിലയത്തിന്‍റെ അടുത്തെത്തിയതായി റിപ്പോർട്ട്​

ബെയ്ജിങ്​: ചൈനയുടെ ബഹിരാകാശ നിലയത്തിന്​ സമീപം രണ്ട് തവണ സ്പേസ് എക്സ് ഉപഗ്രഹങ്ങൾ എത്തിയതായി ഐക്യരാഷ്ട്രസഭക്ക്​ നൽകിയ റിപ്പോർട്ടിൽ ചൈന​ വെളിപ്പെടുത്തി. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂട്ടിയിടിക്കലിന്‍റെ വക്കിലെത്തിയത്​​.

അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈന അറിയിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്​പേസ്​ സ്​റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉൾപ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്രസഭക്ക്​ നൽകിയ റിപ്പോർട്ടിൽ ബെയ്ജിങ്​ അറിയിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനയുടെ പരാതികളോട് സ്‌പേസ് എക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനെതിരെ ചൈനീസ് പൗരന്മാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സ്റ്റാർലിങ്കിനെ ഒരു തെമ്മാടി പദ്ധതിയായും ബഹിരാകാശം ജങ്കിന്‍റെ കൂമ്പാരമായതായും അവർ പരിഹസിച്ചു.

Tags:    
News Summary - SpaceX satellites reportedly twice approached the Chinese space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.